
ഭര്‍ത്താവ് ഭാര്യക്കയച്ച കത്ത്
ഡിയര്‍ സ്വീറ്റ് ഹാര്‍ട്ട്,
ഈ മാസം എനിക്ക് പണമയക്കാന്‍ കഴിയില്ല. അത് കൊണ്ട് ഞാന്‍ 100 ചുംബനങ്ങള്‍ അയക്കുന്നു. നീ എന്റെ പ്രാണേശ്വരിയാണ്.
സ്നേഹപൂര്‍വം,
രാമന്‍
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് ഭാര്യയുടെ മറുപടി കത്ത് ലഭിച്ചു.
ഡിയറസ്റ്റ് സ്വീറ്റ് ഹാര്‍ട്ട്,
100 ചുംബനങ്ങള്‍ക്ക് നന്ദി. ഈ മാസത്തെ ചിലവുകളുടെ വിശദാംശങ്ങള്‍ താഴെ കുറിക്കുന്നു.
1) രണ്ട് ചുംബനങ്ങള്‍ക്ക് പകരം ഒരു മാസം പാല്‍ തരാമെന്ന് പാല്‍ക്കാരന്‍ സമ്മതിച്ചു.
2) ഏഴു ചുംബനങ്ങള്‍ക്ക് ശേഷമേ വൈദ്യുതി ബില്ല് വാങ്ങാന്‍ വന്നയാള്‍ സമ്മതിച്ചുള്ളൂ.
3) വീട്ടുവാടകയ്ക്ക് പകരമായ് നമ്മുടെ വീട്ടുടമസ്ഥന്‍ ദിവസവും വന്ന് രണ്ടും മൂന്നും ചുംബനങ്ങള്‍ സ്വീകരിക്കും.
4) സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമക്ക് ചുംബനങ്ങള്‍ മാത്രം പോരാ, അത് കൊണ്ട് ഞാന്‍ വേറെ ചില ഐറ്റംസ് കൂടി കൊടുക്കേണ്ടി വന്നു.
5) മറ്റ് അല്ലറ ചില്ലറ ചിലവുകള്‍ക്കായി 40 ചുംബനങ്ങള്‍ പാഴായി.
എന്നാലും എന്നേയോര്‍ത്ത് വിഷമിക്കേണ്ട. കാരണം 35 ചുംബനങ്ങള്‍ ഇനിയുമുണ്ട് ബാക്കി. അത് കൊണ്ട് ഈ മാസം കഴിച്ച് കൂട്ടാമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന മാസങ്ങളിലും ഇതേ പോലെ ചിലവഴിക്കട്ടെ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്